Today: 04 Jan 2025 GMT   Tell Your Friend
Advertisements
ആഗോള സൂചികകളില്‍ ഇന്ത്യ മുന്നേറിയ വര്‍ഷം
Photo #1 - India - Otta Nottathil - indian_shining_2024
വിവിധ ആഗോള റാങ്കിങ്ങുകളിലുണ്ടാക്കിയ ശ്രദ്ധേയമായ മുന്നേറ്റത്തിലൂടെ, ആഗോള തലത്തില്‍ മത്സരാധിഷ്ഠിതമായി നിലകൊള്ളാനും, സുപ്രധാന പങ്ക് വഹിക്കാനുമുള്ള ദൃഢനിശ്ചയം ഇന്ത്യ പ്രകടമാക്കിയ വര്‍ഷമാണ് 2024. ലോജിസ്ററിക്സ്, നൂതന സാങ്കേതിക മുന്നേറ്റങ്ങള്‍, സുരക്ഷ, സൈബര്‍ സെക്യൂരിറ്റി തുടങ്ങി സമസ്ത മേഖലകളിലും രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ റാങ്കിങ്ങിലുണ്ടായ ഈ നേട്ടങ്ങള്‍ ആഗോള ക്രമത്തിലെ ഇന്ത്യയുടെ സ്ഥാനത്തിലെ പുനര്‍വിചിന്തനത്തിനും വഴിതുറന്നിട്ടുണ്ട്.

2015നും 2018നും മധ്യേ ബിസിനസ് സൗഹൃദ സൂചികയില്‍ ഇന്ത്യ നടത്തിയ 42 റാങ്കുകളുടെ കുതിപ്പ്, ലളിതമായ നടപടിക്രമങ്ങളും മെച്ചപ്പെട്ട ബിസിനസ് അവസരങ്ങളും കൊണ്ട് അടയാളപ്പെടുത്തപ്പെട്ട, മെച്ചപ്പെട്ട ബിസിനസ് ആവാസ വ്യവസ്ഥ നിലനില്‍ക്കുന്ന നിക്ഷേപ സൗഹൃദ ലക്ഷ്യ സ്ഥാനമായി രാജ്യത്തെ പ്രതിഷ്ഠിച്ചു. അതുപോലെ, ആഗോള മത്സരക്ഷമത സൂചികയില്‍ 2014ലെ 71ല്‍ നിന്ന് 2018ല്‍ 39ാം സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ കുതിപ്പ്, അടിസ്ഥാന സൗകര്യങ്ങള്‍, വിപണി വൈപുല്യം, നൂതനത്വം എന്നീ മേഖലകളിലെ പുരോഗതി എടുത്തുകാട്ടുന്നു. 2022ല്‍ ഇന്ത്യയുടെ വ്യോമയാന സുരക്ഷാ മേല്‍നോട്ട സംവിധാനം ചൈന, ഇസ്രയേല്‍, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് 102ല്‍ നിന്ന് 48ാം സ്ഥാനത്തേക്ക് കുതിച്ചു. ഈ നാഴികക്കല്ലുകള്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനവും മത്സരശേഷിയും ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്ക് തെളിവാണ്.

2024ല്‍, ആഗോളതലത്തില്‍ ഇന്ത്യയുണ്ടാക്കിയ ഉജ്വലമായ മുന്നേറ്റത്തെ അസാധാരണം എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. പ്രധാന റാങ്കിങ്ങുകളിലെ മുന്നേറ്റവും നേട്ടങ്ങളും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം എടുത്തു കാണിക്കുന്നു. ഏറ്റവും കൂടുതല്‍ വിദേശനാണ്യ കരുതല്‍ ശേഖരമുള്ള ആദ്യ നാല് രാജ്യങ്ങളില്‍ ഇടം നേടിയത് മുതല്‍ ഗ്ളോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്സ് റാങ്കിങ്ങിലെ മുന്നേറ്റം വരെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നടത്തുന്ന പരിവര്‍ത്തനാത്മക പുരോഗതി എടുത്തുകാട്ടുന്നു.

ലോജിസ്ററിക്സ് പെര്‍ഫോമന്‍സ് ഇന്‍ഡക്സ് 2023ല്‍ ഇന്ത്യ നടത്തിയ കുതിച്ചുചാട്ടം രാജ്യത്തിന്‍റെ വ്യാപാര കാര്യക്ഷമത വര്‍ധിപ്പിച്ചു. ശ്രദ്ധേയമായ നേട്ടത്തോടെ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യയിപ്പോള്‍ 139 രാജ്യങ്ങളില്‍ 38ാം സ്ഥാനത്താണ്. ഈ കുതിച്ചുചാട്ടം, വ്യാപാരത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും ഇന്ത്യയുടെ വളരുന്ന ശക്തിയ്ക്ക് ദൃഷ്ടാന്തമാണ്.

കൂടാതെ, ആഗോള വ്യാപാരത്തിന്‍റെ സുപ്രധാന അളവുകോലായി മാറിക്കൊണ്ടിരിക്കുന്ന ഷിപ്പ്ടേണ്‍ എറൗണ്ട് സമയത്തിന്‍റെ (ഒരു കപ്പല്‍ തുറമുഖത്ത് എത്തിയ ശേഷം ചരക്ക് ഇറക്കാനും കയറ്റാനും വീണ്ടും പുറപ്പെടാനും എടുക്കുന്ന സമയം) കാര്യത്തില്‍ ഇന്ത്യ പല വികസിത രാജ്യങ്ങളെയും മറികടന്നു. തുറമുഖ ശേഷിയിലെ വര്‍ധനവ്, തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം, സാഗര്‍മാല പദ്ധതിക്ക് കീഴില്‍ തുറമുഖങ്ങളുടെ മികച്ച കണക്റ്റിവിറ്റി എന്നിവ ഇപ്പോള്‍ യാഥാര്‍ഥ്യമായി. ഇന്ത്യയുടെ പ്രധാന തുറമുഖങ്ങളിലെ ഷിപ്പ് ടേണ്‍ എറൗണ്ട് സമയം 2013~14 ലെ 93.59 മണിക്കൂറില്‍ നിന്ന് 2023~24 ല്‍ 48.06 മണിക്കൂറായി, അതായത് 48.65 ശതമാനം കുറഞ്ഞു.

ഒപ്പം, ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 700 ബില്യണ്‍ ഡോളറിന് മുകളിലെത്തുകയും, ചൈന, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയ്ക്ക് തൊട്ടു പിന്നില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനം കൈവരിക്കുകയും ചെയ്തു. ആഗോള മത്സരക്ഷമത സൂചിക 2024ല്‍ 39ാം സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ ഉയര്‍ച്ച ശ്രദ്ധേയമായ മറ്റൊരു നേട്ടമാണ്. സാമ്പത്തിക പരിഷ്ക്കാരങ്ങളിലുള്ള സര്‍ക്കാരിന്‍റെ നിതാന്ത ശ്രദ്ധയാണ് ഇത് വ്യക്തമാക്കുന്നത്. ഇത് ആഗോള വിപണിയിലെ മുന്നണിപ്പോരാളിയായി ഇന്ത്യയെ പ്രതിഷ്ഠിക്കുന്നു.

കഴിഞ്ഞ ദശകത്തില്‍ (ഏപ്രില്‍ 2014 മുതല്‍ സെപ്തംബര്‍ 2024 വരെ), നേരിട്ടുള്ള വിദേശ നിക്ഷേപം 709.84 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ 24 വര്‍ഷത്തെ മൊത്തം വിദേശ നിക്ഷേപത്തിന്‍റെ 68.69% വരുമിത്.

2024ല്‍, ചൈനയ്ക്ക് പിന്നില്‍ ലോകത്തെ ഏറ്റവും വലിയ അസംസ്കൃത സ്ററീല്‍ ഉത്പാദക രാജ്യമായി ഇന്ത്യ മാറി. മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനം കൈവരിച്ച് നിര്‍ണ്ണായക ഉത്പാദന കേന്ദ്രമെന്ന പദവി ഉറപ്പിച്ചു.

ആഗോള ഇന്നൊവേഷന്‍ സൂചിക 2024 ഇന്ത്യന്‍ മുന്നേറ്റത്തിന്‍റെ വ്യക്തമായ പ്രതിഫലനമാണ്. 2015ലെ 81ല്‍ നിന്ന് 39ാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു. നവീകരണത്തിന്‍റെ ആഗോള കേന്ദ്രമായി രാജ്യം മാറുന്നതിന്‍റെ ഉദാഹരണമാണിത്. സാങ്കേതിക നിലവാരം മെച്ചപ്പെടുത്തി നെറ്റ്വര്‍ക്ക് റെഡിനസ് ഇന്‍ഡക്സ് 2024ല്‍ 11 സ്ഥാനങ്ങള്‍ മുന്നേറിയ ഇന്ത്യ മികച്ച 50 രാജ്യങ്ങളില്‍ ഇടംപിടിച്ചു. എഐ പ്രതിഭകളുടെ കാര്യത്തിലും ഐസിടി സേവനങ്ങളുടെ കയറ്റുമതിയിലും എഐ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലും ഒന്നാം സ്ഥാനത്തും, എഫ്ടിടിഎച്ച് സബ്സ്ക്രിപ്ഷനുകളിലും മൊബൈല്‍ ഇന്‍റര്‍നെറ്റ് ട്രാഫിക്കിലും രണ്ടാം സ്ഥാനത്തും ആഭ്യന്തര വിപണി വലിപ്പത്തില്‍ മൂന്നാം സ്ഥാനത്തും ഇന്ത്യ എത്തി. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് ഈ കുതിപ്പ് അടിവരയിടുന്നു.

പേറ്റന്‍റുകള്‍, ട്രേഡ് മാര്‍ക്കുകള്‍, വ്യാവസായിക രൂപകല്പന എന്നിവയില്‍ ഇന്ത്യ മികച്ച 10 രാജ്യങ്ങളില്‍ ഇടം പിടിച്ചു. വിപോ 2024 റിപ്പോര്‍ട്ട്, ബൗദ്ധിക സ്വത്തവകാശത്തിലും സാങ്കേതിക മുന്നേറ്റങ്ങളിലും രാജ്യത്തിന്‍റെ വളര്‍ന്നുവരുന്ന നേതൃത്വത്തെയും സുപ്രധാന പങ്കിനെയും ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നു. മാത്രമല്ല, പേറ്റന്‍റുകളും വ്യാപാരമുദ്രകളും പോലുള്ള ഭൗതികേതര ആസ്തികളുടെ ശക്തിയാല്‍, "ഇന്‍ടാന്‍ജിബിള്‍ അസറ്റ് ഇന്റന്‍സിറ്റി'യില്‍ ഇന്ത്യ ആഗോളതലത്തില്‍ 7ാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ആഗോള അക്കാദമിക് റാങ്കിങ്ങില്‍ ഗണ്യമായ മുന്നേറ്റം നടത്തുന്നതിനൊപ്പം ഇന്ത്യയുടെ വിദ്യാഭ്യാസ മേഖല ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കുകയാണ്. ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്: ഏഷ്യ 2025, ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നു. രാജ്യത്തെ 7 സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഏഷ്യയിലെ മികച്ച 100 റാങ്കില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, റാങ്കിങ്ങില്‍ ഉള്‍പ്പെട്ട 984 സ്ഥാപനങ്ങളില്‍ 162 സര്‍വകലാശാലകള്‍ ഇന്ത്യയില്‍ നിന്നാണ്. ജപ്പാനെയും (115) ചൈനയെയും (135) പിന്തള്ളി തുടര്‍ച്ചയായി രണ്ടാം തവണ ക്യുഎസ് റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ള രാജ്യമായി ഇന്ത്യ മാറി. ലോകോത്തര വിദ്യാഭ്യാസം നല്‍കുന്നതിനും ഗവേഷണ മികവ് വളര്‍ത്തുന്നതിനുമുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. ഐഐടികളും ഐഐഎമ്മുകളും പോലുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയിലും ആഗോള തലത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു . വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഉന്നത വിദ്യാഭ്യാസത്തിന്‍റെ മുന്‍നിര കേന്ദ്രമായി മാറാന്‍ ഇന്ത്യ ഒരുങ്ങുകയാണ്.

ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളായി അതിവേഗം വളരുന്നു. ആഗോള സൈബര്‍ സുരക്ഷാ സൂചിക 2024ലെ ഒന്നാം ശ്രേണിയില്‍ എത്തിയ നേട്ടം ഈ പരിവര്‍ത്തനത്തിന് അടിവരയിടുന്നു. ഇന്ത്യ 100ല്‍ 98.49 ആണ് സ്കോര്‍ ചെയ്തത്. ഇത് സൈബര്‍ സുരക്ഷാ സന്നദ്ധതയില്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ അംഗമാക്കുന്നു. ബിസിനസുകള്‍ക്കും പൗരന്മാര്‍ക്കും സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഗവണ്‍മെന്‍റിന്‍റെ നിരന്തര ശ്രദ്ധയെ ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നു.

ശക്തമായ സൈബര്‍ സുരക്ഷാ ചട്ടക്കൂടുകള്‍ കെട്ടിപ്പടുക്കുന്നതില്‍ മോദി ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധ, ഡിജിറ്റല്‍ ഇന്ത്യ പോലുള്ള സംരംഭങ്ങളിലൂടെ കാണാം. ഇത് ഇന്‍റര്‍നെറ്റ് സൗകര്യങ്ങളുടെ ലഭ്യത വിപുലീകരിക്കുക മാത്രമല്ല, ഓണ്‍ലൈന്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ അവതരിപ്പിക്കുകയും ചെയ്തു. എന്‍സിഐഐപിസി, ക4സി എന്നിവ രൂപീകരിച്ചത് പോലെയുള്ള ശ്രമങ്ങള്‍, രാജ്യത്തിന്‍റെ സൈബര്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലും ആഗോള സൈബര്‍ സുരക്ഷാ ഭൂമികയില്‍ ഇന്ത്യയെ നേതൃനിരയിലേക്ക് ഉയര്‍ത്തുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ലിംഗസമത്വത്തില്‍ ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതി 2022ലെ ലിംഗ സമത്വ സൂചികയില്‍ പ്രകടമാണ്. സൂചികയില്‍ രാജ്യം 14 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 2021ലെ 122ല്‍ നിന്ന് 108ലേക്ക് മെച്ചപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പോലുള്ള സംരംഭങ്ങളിലൂടെ സ്ത്രീ ശാക്തീകരണത്തിനുള്ള മോദി ഗവണ്മെന്‍റിന്‍റെ ശക്തമായ പ്രതിബദ്ധതയാണ് ഈ പുരോഗതി പ്രതിഫലിപ്പിക്കുന്നത്. 2023~2024ല്‍ , തൊഴില്‍ ശക്തിയിലും രാഷ്ട്രീയ നേതൃത്വപരമായ ചുമതലകളിലും കൂടുതല്‍ സ്ത്രീകള്‍ പങ്കാളികളാകുന്നതോടെ ഇന്ത്യ ഈ രംഗത്തെ കുതിപ്പ് തുടരുകയാണ്. എല്ലാവരെയും കൂടുതല്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനായുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് ഈ മാറ്റങ്ങള്‍ക്ക് ചാലക ശക്തിയാകുന്നു. എല്ലാ മേഖലകളിലും സ്ത്രീകളുടെ സംഭാവനകള്‍ കൂടുതല്‍ അംഗീകരിക്കപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും ചെയ്യുന്നതായി ഇത് ഉറപ്പാക്കുന്നു.

ഇന്ത്യയുടെ വിനോദസഞ്ചാര മേഖല 2024ല്‍ അഭിവൃദ്ധി പ്രാപിച്ചു. ട്രാവല്‍ ആന്‍ഡ് ടൂറിസം ഡെവലപ്മെന്‍റ് സൂചികയില്‍ 2024ല്‍ ഇന്ത്യ 39ാം സ്ഥാനത്താണ്. ഇന്‍ക്രെഡിബിള്‍ ഇന്ത്യ, ദേഖോ അപ്നാ ദേശ് തുടങ്ങിയ പദ്ധതികള്‍ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം പ്രദര്‍ശിപ്പിച്ചുകൊണ്ട് ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിച്ചു.
- dated 01 Jan 2025


Comments:
Keywords: India - Otta Nottathil - indian_shining_2024 India - Otta Nottathil - indian_shining_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us